നാദാപുരം: ഉമ്മത്തൂര്‍ എംല്പി സ്കൂള്‍ റിട്ട.അധ്യാപകനും ഉമ്മത്തൂര്‍ സഖാഫത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമ്മത്തൂരിലെ സി.പി.മൂസ (86) അന്തരിച്ചു. വാച്ചാല് പള്ളി (മസ്ജിദുസ്സഫ) പ്രസിഡന്റാണ്. ഭാര്യ: സാറ. മക്കള്‍: മഹമൂദ് (സൗദി), ആയിഷ കൊയിലോത്ത്, മൈമൂന, ഖൈറുന്നിസ, സാബിറ, റസിയ, ഷാഹിദ. മരുമക്കള്‍: അബൂബക്കര്‍ കൊയിലോത്ത്, ഇസ്മായില്‍, അബ്ദുല്‍ കരീം (ഇരുവരും തുവ്വക്കുന്ന്), ബഷീര്‍ (വാണിമേല്‍), ഫസല്‍ കണ്ടോത്ത് (കായക്കൊടി), പരേതനായ അബ്ദുറഹിമാന് (കുറുവന്തേരി). സഹോദരങ്ങള്‍: കുഞ്ഞാലി (കണ്ണവം), കുഞ്ഞമ്മ മുതിയങ്ങ, കുട്ടിയപ്പ മുതിയങ്ങ, യൂസഫ് മുതിയങ്ങ, പരേതരായ അബ്ദുല്ല (ചമ്പാട്), പാത്തു (പാനൂര്‍).