കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ഹൈക്കോടതിജീവപര്യന്തം തടവ്
ശിക്ഷ വിധിച്ചു. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു.
വിചാരണ കോടതി വെറുതേ വിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പോലീസ് 6 പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ജനുവരി 22നായിരുന്നു സംഭവം. സഹോദരനെ രാത്രികാല പ്ലസ്ടു ക്ലാസ് കഴിഞ്ഞ് വീട്ടിലാക്കി സുഹൃത്തുക്കളെ കാണാനിറങ്ങിയപ്പോഴാണ് വെള്ളൂരില്വെച്ച് ഷിബിനെ വെട്ടിക്കൊന്നത്.