വടകര: നഗരസഭ വാർഡ് 12 ലെ വലകെട്ട് മുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ റോഡ് തകർന്നു. ചൊവ്വാഴ്ച രാവിലെയാണ് ട്രെയിനിങ്ങ് സ്കൂൾ – പുതിയാപ്പ് റോഡിൽ പലയിടത്തും ഗർത്തങ്ങൾ കണ്ടത്. കുഴിയറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്ഥിതിയാണ്. വാഹനങ്ങൾ അപകടത്തിൽ പെട്ടതോടെയാണ് റോഡിൽ
വിള്ളലുണ്ടായ കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ റോഡ് തകർന്നതറിയാതെ അപകടത്തിൽ പെടുന്ന അവസ്ഥയാണ്. അപകട സൂചന നൽകുന്നതന് ചെറിയ കയർ കെട്ടിയും കമ്പുകൾ നിരത്തിയും നാട്ടുകാർ സംരക്ഷണ വലയം തീർത്തിട്ടുണ്ട്. റോഡിലാകെ വിള്ളൽ രൂപപ്പെട്ടതിനാൽ കുടിവെള്ള പൈപ്പുകൾ
പൊട്ടിയ സ്ഥലം കണ്ടെത്തണമെങ്കിൽ റോഡ് മുഴുവൻ കുഴിയെടുക്കേണ്ട സ്ഥിതിയണ്. വൈകിട്ടോടെ പൈപ്പ് പൊട്ടിയ ഭാഗം അറ്റകുറ്റ പണികൾ നടത്തിയെങ്കിലും റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കുഴിയിൽ താഴുന്നു.