ഏറാമല: കേരള ജൈവകർഷകസമിതിയുടെ എറാമല വില്ലേജ് കമ്മിറ്റി വാർഷിക പൊതുയോഗം കാർത്തികപ്പള്ളി നമ്പർവൺ യു.പി. സ്കൂളിൽ വെച്ച് നടന്നു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ.ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ ചള്ളയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ
രോഹിണി വാർഷിക കണക്ക് അവതരിപ്പിച്ചു. ഏറാമല അസി.കൃഷി ഓഫീസർ ഷീജ ഗോപാൽ അവാർഡ് ജേതാക്കളുടെ ആദരിക്കൽ നടത്തി. ഇൻഫോസിസിന്റെ സരോജിനി ദാമോദർ അവാർഡ് ജേതാവ് കണ്ണമ്പ്രത്ത് പത്മനാഭൻ, ജൈവ കർഷകസമിതി പ്രാരംഭ സന്നദ്ധ പ്രവർത്തകൻ പ്രസീൽ കാവുന്തോടി ജൈവ കർഷക അവാർഡ് ജേതാവ് പി.കെ മൊയ്തു,
എന്നിവർ ആദരവ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ ജയപ്രകാശ്, ജില്ലാ സെക്രട്ടറി പി. രവീന്ദ്രൻ മുചുകുന്നു, സമിതി മുൻജില്ലാ സെക്രട്ടറി ഡോക്ടർ പത്മനാഭൻ
ഊരാളുങ്കൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. “ഒരേ ഭൂമി – ഒരേ ജീവൻ” മാസികയുടെ ചീഫ് എഡിറ്റർ അശോക് കുമാർ “നല്ല ഭക്ഷണം- നല്ല ആരോഗ്യം ” എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. സ്വാഗതസംഘം കൺവീനർ പി.ടി.കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ചെയർമാൻ സി എച്ച് ശിവദാസൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ:
ജോഷി എസ് (പ്രസിഡണ്ട്)
രവീന്ദ്രൻ ചള്ളയിൽ (സെക്രട്ടറി ).
രോഹിണി ടി കെ (ട്രഷറർ ),ശശീന്ദ്രൻ കെ കെ (വൈസ് പ്രസിഡണ്ട്)
,ബാബു കെ.പി (ജോയിന്റ് സെക്രട്ടറി)