തിരുവനന്തപുരം: ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായി എഡിജിപി എസ്.ശ്രീജിത്തിനെ നിയമിച്ചുകൊണ്ട് സർ
ക്കാർ ഉത്തരവിറക്കി. എഡിജിപി അജിത് കുമാറിനെ മാറ്റിയാണ് പുതിയ നിയമനം. നിലവിൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപിയാണ് എസ്.ശ്രീജിത്ത്.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്. അജിത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈയിൽ ഇറങ്ങിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്.
അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് കത്ത് നൽകിയിരുന്നു. ശബരിമലയിലെ പോലീ
സ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇനി മുതൽ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരിക്കും.