വടകര: ജില്ലാ ആശുപത്രിയില്‍ ഒ.പി ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്വലിപ്പിക്കണമന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിവേദനം നല്കി. നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സല് പി.കെ.സി നിവേദനം ആശുപത്രി സൂപ്രണ്ട് ഡോ.സരളനായര്ക്ക്് കൈമാറി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വര്‍ധിപ്പിച്ച ഒപി നിരക്ക് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ സൂപ്രണ്ട് തയ്യാറായതയി അഫ്സല് പി.കെ.സി അറിയിച്ചു. കൂടിയാലോചനക്ക് ശേഷമേ ഇത്തരത്തിലുള്ള ഫീസ് വര്‍ധനവ് നടപ്പിലാക്കുകയുള്ളൂ എന്നു സൂപ്രണ്ട് പറഞ്ഞു.
നേരത്തെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ഒ.പി.നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിനായാണ് ഈ തീരുമാനം കൈ കൊണ്ടതെന്നാണ് സൂപ്രണ്ടിന്റെ നിലപാട്.
അതേ സമയം വീണ്ടും വര്‍ധിപ്പിക്കാനാണ് തീരുമാനമെങ്കില്‍ സമരവുമായി യൂത്ത് ലീഗ് രംഗത്ത് വരുമെന്നും ഏകപക്ഷീയ രാഷ്ട്രീയ നിയമനങ്ങളായ താല്‍ക്കാലിക ജോലിക്കാരുടെ ശമ്പളം നല്കാന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ അന്‍സീര്‍ പനോളി, മുനീര്‍ പനങ്ങോട്ട്, അക്ബര്‍ കെസി, അബ്ദുല്‍ ഗനി എന്‍, സഹല്‍ ഇ.എം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.