വടകര: കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൻറെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. 2 വർഷം മുൻപ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ കുട്ടോത്ത് അട്ടക്കുണ്ട്
രണ്ടുവർഷം മുൻപ് റോഡ് ചെയ്തിരുന്ന സമയത്തുള്ള ഫോട്ടോ
കടവ് റോഡ് വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു. കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ്
ഡിവിഷൻ ജോലികൾ 90% പൂർത്തിയായതായും,2013 ലെ ആർ .എഫ് . സി .ടി .എൽ .എ . ആർ . ആർ ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ ബി വി ആർ , ഡി ബി എസ് എന്നിവയിൽ ജില്ലാ കലക്ടറുടെ അംഗീകാരം ലഭ്യമായ ശേഷം നഷ്ടപരിഹാരം കണക്കാക്കി പ്രസ്തുത തുക അർത്ഥനാധികാരിയിൽ നിന്നും അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതാണ് എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ ലാൻഡ് അക്വിസിഷൻ ഓഫീസറുടെ കാര്യാലയത്തിൽ വിവിധ സർവേ ജോലികൾക്കായി 3
സർവേയർമാരാണ് ഉള്ളത് എന്നും ,ഈ 3 സർവേയർമാരെയും കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിന്റെ സർവ്വേ ജോലികൾക്കായി നിയോഗിച്ചതായും, പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.