കുറ്റ്യാടി: പോലീസ് സേനയെ ആര്‍എസ്എസ് ഉന്നത നേതാവിന്റെ മുമ്പില്‍ അടിയറവ് വെക്കുന്നതിന് കൂട്ടുനില്‍ക്കുകയും ക്രിമിനല്‍, മാഫിയ, വര്‍ഗീയ സംഘങ്ങള്‍ക്ക് കേരളത്തില്‍ പന പോലെ തഴച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തതിന്റെ യഥാര്‍ത്ഥ കാരണഭൂതന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ: ഐ.മൂസ. നിട്ടൂര്‍ മേഖല കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.കെ.വരുണ്‍ കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ്, മുന്‍ മണ്ഡലം പ്രസിഡന്റ് പി.ടി.വാസു, പി.പി.ദിനേശന്, നൗഷാദ് കോവില്ലത്ത്, എന്‍.സി. കുമാരന്, എം.സി.കാസിം, ടി.അശോകന്, കെ.ജെ.അശ്വന്ത്, രാജന് മൊട്ടന്തറ, തൂവ്വേമ്മല്‍ അശോകന്, സി.സീമ തുടങ്ങിയവര്‍ സംസാരിച്ചു.