അഴിയൂർ: അഴിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ കോളേജും സംയുക്തമായി ‘പ്ലസ് ടുവിനു ശേഷം ഉപരിപഠനം എങ്ങനെ’ എന്ന് വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു റിട്ടയേർഡ് എംപ്ലോയ്മെൻറ് ഓഫീസർ വത്സൻ വി ക്ലാസുകൾ കൈകാര്യം ചെയ്തു. മാനസിക പിരിമുറുക്കം എങ്ങനെ
ഇല്ലാതാക്കാം എന്ന് വിഷയത്തിൽ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഐശ്വര്യ സംസാരിച്ചു. ഡോക്ടർ കെ കെ അശോകൻ, സ്കൂൾ പ്രിൻസിപ്പൽ പ്രിജിത്ത് കുമാർ, ഷീല എസ്, മെർലിൻ തിമോത്തി എന്നിവർ സന്നിഹിതരായിരുന്നു.