നാദാപുരം: പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച ചിത്രോത്സവം പരിപാടി വിദ്യാര്‍ഥികള്‍ക്ക് വേറിട്ട നവ്യാനുഭവമായി.
സ്കൂള്‍ കലോത്സവങ്ങളില്‍ വിവിധ ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായുള്ള പരിശീലനകളരി എന്ന നിലയിലാണ് ചിത്രോത്സവം സംഘടിപ്പിച്ചത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പ്രമുഖ ചിത്രകലാ അധ്യാപകനുമായ സത്യന് നീലിമ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ നീണ്ട ക്യാമ്പില്‍ പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, ഓയില്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍ തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളുടെ വരകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇത്തവണ മത്സരവിജയം കൊയ്യാനുള്ള പുറപ്പാടില്‍ തന്നെയാണ് സ്കൂള്‍.
ഉദ്ഘാടന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കുഞ്ഞബ്ദുല്ല, എം കെ, സ്റ്റാഫ് സെക്രട്ടറി ജാഫര്‍ വാണിമേല്‍, കലോത്സവ കണ്‍വീനര്‍ മുഹമ്മദ് മേച്ചേരി, എ കെ രഞ്ജിത്ത്, ആയിഷ, അസീസ് ആര്യമ്പത്ത്, ഇസ്മയില്‍ വാണിമേല്‍, നൗഫല്‍ കെ വി, റഫീഖ് പി, അന്‍വര്‍ അടുക്കത്ത്, നിസാര്‍ ഒ, സുബൈര്‍ തോട്ടക്കാട് എന്നിവര്‍ സംസാരിച്ചു.