അരൂർ: ജലമിഷൻ പൈപ്പിടാൻ കീറിയ ചാലിൽ സിമൻ്റ് കയറ്റി വന്ന ലോറി കുടുങ്ങി അരൂരിൽ ഗതാഗതം നിലച്ചു. ഇന്ന് രാവിലെ കുളങ്ങരത്ത് – റോഡിൽ ആശുപത്രി ജംഗ്ഷനടുത്തായാണ് ലോറി ചരിഞ്ഞത്. രാവിലെ ഇറങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള
യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. തോടിൻ്റെ ഭാഗത്താണ് ലോറി കുടുങ്ങിയത്. ഇത് വലിയ അപകത്തിന് കാരണമാകും. ഇതു വഴിയുള്ള സർവ്വീസ് ഭീഷണിയിലാണെൻ വാഹന തൊഴിലാളികൾ പറയുന്നു. റോഡിൻ്റെ രണ്ട് ഭാഗത്തും ചാല് കീറി പൈപ്പ് സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും കുഴിച്ച ഭാഗത്ത് കോൺക്രീറ്റ് ചെയ്യാത്തതിനാൽ തുടർച്ചയായ
വാഹനങ്ങൾ കുടുങ്ങുകയാണ്. ഇത് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി. മണിക്കൂറുകളായ വലിയ വാഹനങ്ങൾ പോകാൻ കഴിയുന്നില്ല. ഇതുവഴിയുള്ള ബസ് ഗതാഗതവും നിലച്ചു. പോലീസ് എത്തി ചെറു വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. ലോറി കയറ്റാൻ ജെ. സി. ബി എന്നിക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്