നാദാപുരം: വാണിമേലില്‍ ലഹരി സംഘത്തിന്റെ അക്രമത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. വാണിമേല്‍ കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മല്‍ അവിനാഷ് (30), പൊടിപ്പില്‍ വിപിന്‍ലാല്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രിയിലാണ് അക്രമം. ഭൂമിവാതുക്കല്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്ത് വെച്ച് അക്രമി സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളക് സ്പ്രേ അടിച്ചതിന് ശേഷം മാരകായുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നു. കാലിനും കൈക്കും പൊട്ടലേല്‍ക്കുകയും മുറിവേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.