വടകര: നവലിബറല്‍ നയങ്ങള്‍ ലോകത്ത് അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതു മുതല്‍ മൂലധന ശക്തികള്‍ ഭരണകൂടങ്ങളില്‍ പിടിമുറുക്കി അവരുടെ നയങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണന്ന് സിപിഐ കണ്ട്രോള് കമ്മീഷന് സെക്രട്ടറി സത്യന് മൊകേരി പറഞ്ഞു. ഉത്പാദന മേഖലയെല്ലാം മൂലധന ശക്തികള്‍ കയ്യടക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ പോലും നയങ്ങള്‍ മൂലധന ശക്തികള്‍ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ ഉത്തര മേഖലാ തേതൃത്വ പരിശീലന ക്യാമ്പ് വടകര വി.ആര്. ബീന മോള് നഗറില്‍ (ക്രാഫ്റ്റ് വില്ലേജ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യന് മൊകേരി. ഒരു രാജ്യമൊരു തിരഞ്ഞെടുപ്പ് ഏകാധിപത്യത്തെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നമ്മുടെ പൊതുമേഖല പൂര്‍ണമായും വിറ്റു തുലച്ചു. പ്രതിരോധത്തെ ചെറുക്കുന്നതിനായി ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സ്വാഗത സംഘം ചെയര്മാന് കെ.കെ.ബാലന് അധ്യക്ഷത വഹിച്ചു. അഡ്വ എസ്. സുനില്‍ മോഹന്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് കെ പി ഗോപകുമാര്‍, എം എസ് സുഗൈതകുമാരി, നരേഷ് കുമാര്‍ കുന്നിയൂര്, വി.സി. ജയപ്രകാശ്, എ ഗ്രേഷ്യസ്, കെ.ഷാനവാസ് ഖാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, മുന്‍ ചെയര്മാന് ജി. മോട്ടിലാല്‍, സംസ്ഥാന ട്രഷറര്‍ പി എസ് സന്തോഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്.സജീവ്, കെ. മുകുന്ദന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ക്യാമ്പിന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.സുനില്‍കുമാര്‍ സ്വാഗതവും പി.റാം മനോഹര്‍ നന്ദിയും പറഞ്ഞു.