കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് ട്രെയിനില്‍ നിന്നു വീണു മരിച്ചു. സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. മരിച്ചയാളെ ഇയാള്‍ ട്രെയിനില്‍ നിന്നു തള്ളിയിട്ടെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാഞ്ചിപുരം സ്വദേശി ശരവണനാണ് (25) മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനില്‍ നിന്ന് ഇയാള്‍ വീണ് മരിച്ചത്. എസി കോച്ചിലെ ഡോറിലിരുന്ന ആള് സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെട്ട ഉടന്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ ഇയാളെ തളളിയിട്ടതാണെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.