മടപ്പള്ളി: സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കെയര്‍ നേതൃത്വത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം റോഡില്‍ സ്നേഹദീപം കൊളുത്തലും പ്രതിജ്ഞയും നടത്തി. സോണല്‍ കണ്‍വീനര്‍ വി.ദിനേശന് ഉദ്ഘാടനം ചെയ്തു.
സുരക്ഷ ഊരാളുങ്കല്‍ ട്രഷറര്‍ ശശികല അധ്യക്ഷത വഹിച്ചു. ചെയര്മാന് പാലേരി കിഷോര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്‍വീനര്‍ കെ.പി.ജിതേഷ് സ്വാഗതം പറഞ്ഞു. സോണല്‍ കമ്മിറ്റി അംഗം സുജിത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എം.സത്യന്, വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍, വി.പി.ഗോപാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.