കൊയിലാണ്ടി: മുചുകുന്ന് ഗവണ്മെന്റ് കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
അരിയില്‍ ഷൂക്കൂറിനെ ഓര്‍മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയന് തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കെഎസ്യു എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.