എടച്ചേരി: എടച്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന് കളയാംവെള്ളിയില് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ സ്വന്തം കെട്ടിടം നിര്‍മിക്കണമെന്ന് സിപിഎം എടച്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.നാരായണന് നഗറില്‍ ഏരിയ സെക്രട്ടറി പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. വി.കുഞ്ഞിക്കണ്ണന്, ഇ. വി.കല്യാണി, മഠത്തില്‍ പ്രേമന് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി.വി.ഗോപാലന് സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.