വട്ടോളി: വടക്കേ മലബാറിലെ ചിരപുരതാനമായ കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാനവമി ദിനത്തില്‍ സംഗീതാര്‍ച്ചനയും നൃത്തങ്ങളും അരങ്ങേറി. ഇതോടൊപ്പം തിരുവാതിരയും കൈകൊട്ടിക്കളിയും വീക്ഷിക്കാന്‍ നൂറ് കണക്കിന് പേര് എത്തി.
വൈകീട്ട് ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം അരങ്ങേറിയ സംഗീതാര്ച്ചനയക്ക് ഗൗരി കൃഷ്ണ എലിയാറ, ഹൃദ്യ ഗണേഷ്, ഹര്‍ഷ ഗണേഷ് എന്നിവര്‍ നേതൃത്വം നല്കി. പിണണിയില് വിഷ്ണു അശോകും ഗോകുലും സംഗീതം പകര്‍ന്ന അര്‍ച്ചനയക്ക് വട്ടോളി ഉപാസന നേതൃത്വം നല്കി. ക്ഷേത്രത്തിലെ ശ്രീഭദ്ര കലാസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്ത പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കാളികളായി. ക്ഷേത്രം മാതൃ സമിതി അവതരിപ്പിച്ച തിരുവാതിരയും കൈകൊട്ടിക്കളിയും ബീന കുളങ്ങരത്തും സംഘവും നയിച്ചു. വിജയ ദശമി ദിനമായ ഞായറാഴ്ച കാലത്ത് തന്നെ ഭക്തരെ കൊണ്ട് ക്ഷേത്രങ്ങള്‍ നിറയും.