പയ്യോളി: മലബാര്‍ മെഡിക്കല്‍ കോളജ് ഹെല്‍ത്ത് ഇന്‍സ്പെക്ടറും (കമ്യുണിറ്റി മെഡിസിന്) സിപിഎം പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.കെ.പ്രവീണ്‍ കുമാര്‍ (47) അന്തരിച്ചു. പള്ളിക്കര പാലിയേറ്റീവ് ഡയരക്ടര്‍, ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ ജോ. സെക്രട്ടറി, എംഎംസി യൂണിറ്റ് സെക്രട്ടറി, എംഎംസി സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി, കര്‍ഷക സംഘം തിക്കോടി മേഖല സെക്രട്ടറി,
കര്‍ഷക സംഘം പയ്യോളി ഏരിയാ കമ്മിറ്റി അംഗം, പയ്യോളി ഹൈസ്കൂള്‍ 90 ബാച്ച് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഭാര്യ: നിഖില (അധ്യാപിക, കോട്ടക്കടപ്പുറം എല്‍പി സ്കൂള്‍). മകന്: പ്രജ്വല്‍. പിതാവ്: കരുണന് (റിട്ട. അധ്യാപകന്, തുറയൂര്‍ ഗവ.എല്‍പി സ്കൂള്‍). മാതാവ്: നാരായണി (റിട്ട.അധ്യാപിക, പുറക്കാട് നോര്‍ത്ത് എല്‍പി സ്കൂള്‍). സഹോദരങ്ങള്‍: പ്രദീപ് കുമാര്‍ (പ്രധാനാധ്യാപകന്, പള്ളിക്കര സെന്‍ട്രല്‍ എല്‍ പി സ്കൂള്‍), പ്രേംജിത്ത് ലാല്‍.
മൃതദേഹം ഇന്ന് (ശനിയാഴ്ച) മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലും പള്ളിക്കര സെന്‍ട്രല്‍ എല്‍പി സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 4 ന് സംസ്കാര ചടങ്ങുകള്‍ നടക്കും
ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ പള്ളിക്കര പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കും. സിപിഎം പള്ളിക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ 5 മണിക്ക് പള്ളിക്കരയില്‍ മൗന ജാഥയും സര്‍വ്വകക്ഷി അനുശോചനയോഗവും നടക്കും.