നാദാപുരം: ചെക്യാട് തൈക്കണ്ടി അബ്ദുറഹിമാന് മുസലിയാര്‍ (81) അന്തരിച്ചു. ഉമ്മത്തൂര്‍ എസ്ഐഎ കോളേജ്, ചെക്യാട് മുണ്ടോളി പള്ളി ജുമാ മസ്ജിദ്, കുറ്റിക്കാട് ജുമാ മസ്ജിദ്, എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ പഴയങ്ങാടി കദീശ (പാറക്കടവ്). മക്കള്‍: മുഹമ്മദ്, ആസിയ, മൈമൂനത്ത്, അബ്ദുള്ള. മരുമക്കള്‍: അമ്മദ് കത്തിരവീട്ടില്, മഹമൂദ് വയലാരിയത്ത് (ഇരുവരും കുറുവന്തേരി), മുഫീദ (മുളിവയല്‍), ഇയ്യാംകുടി നാജിയ (തലായി). സഹോദരങ്ങള്‍: അയിശു പാറക്കേന്റവിട (ചെക്യാട്), പരേതനായ തൈക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ല്യാര്‍.