ആയഞ്ചേരി: കലാകായിക, ശാസ്ത്ര, കലാമേളകളുടെ നാളുകളാണ് ഇനി. തോടന്നൂര്‍ ഉപജില്ലയിലും തകൃതിയായ ഒരുക്കമാണ്. ഈ മാസം 14,15,16 തിയ്യതികളില്‍ മണിയൂര്‍ ജവഹര്‍ നവോദയ സ്കൂളില്‍ ഉപജില്ല കായികമേളയോടെ ഈ വര്‍ഷത്തെ വിവിധ മേളകള്‍ക്ക് തുടക്കമാവും. അതുകഴിഞ്ഞ് പതിനേഴാം തിയതി ശാസ്ത്രമേളയും പ്രവൃത്തിപരിചയമേളയും തിരുവള്ളൂരിലെ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്കൂളിലും ഗവ. യുപി സ്കൂളിലുമായി നടക്കും. 18ന് സാമൂഹ്യശാസ്ത്രമേള വില്യാപ്പള്ളി
യുപി സ്കൂളിലാണ് നടക്കുന്നത്. 19ന് ഗണിതശാസ്ത്രമേള കടമേരി എംയുപി സ്കൂളിലും അന്നുതന്നെ ഐടി മേള മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും. ഉപജില്ലാ കലാമേള നവംബര്‍ 6,7,8,9 തീയതികളില്‍ വില്യാപ്പള്ളി എം.ജെ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാന കലാമേള ഡിസംബറില്‍ നിന്നു ജനുവരിലേക്ക് മാറിയത് ഉപജില്ല മേളക്കും സ്ഥാനചലനം ഉണ്ടാകുമെന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നു. ഉപജില്ല കലാകായിക മേളയോടനുബന്ധിച്ച്
പഞ്ചായത്ത് തല മത്സരങ്ങളും നടന്നുവരികയാണ്. തിരുവള്ളൂര്‍, വില്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തുകള്‍ പൂര്‍ണമായും മണിയൂര്‍, ഏറാമല പഞ്ചായത്തുകള്‍ ഭാഗികമായും തോടന്നൂര്‍ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ മേളയുടെയും സംഘാടകസമിതി യോഗങ്ങള്‍ വിപുലമായി നടന്നുവരികയാണ്. കടമേരി എംയുപി സ്കൂളില്‍ നടക്കുന്ന ഗണിതശാസ്ത്രമേളയുടെ സ്വാഗതസംഘ രൂപീകരണയോഗം എഇഒ എം.വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് അധ്യക്ഷനായി. ജനപ്രതിനിധികളായ
ടി.കെ.ഹാരിസ്, എ.കെ.സുബൈര്‍, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.അജിത്ത് കുമാര്‍, പ്രധാന അധ്യാപകന് ടി.കെ.നസീര്‍, സി.എച്ച്.അഷറഫ്, ടി.എന്‍.അബ്ദുന്നാസര്‍, തറമല്‍ കുഞ്ഞമ്മദ്, സി.സി.കുഞ്ഞബ്ദുല്ല, കെ. അബ്ദുറഹിമാന്, പി.പ്രേംദാസ്, പി.കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു.മന്‍സൂര്‍ ഇടവലത്ത് (ചെയര്മാന്), ടി.കെ.നസീര്‍ (ജനറല്‍ കണ്‍വീനര്‍), എം. വിനോദ് കുമാര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.