വടകര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എം യു എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ‘കലയോള’ ത്തിന് കൊടിയേറി. പ്രധാന വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മഴവിൽ മനോരമ പാടാം നമുക്ക് പാടാം ഫെയിം വിഷ്ണു പ്രിയ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ. പി അഷ്റഫ് അധ്യക്ഷത വഹിച്ചു. വിഷ്ണു പ്രിയയ്ക്കുള്ള ഉപഹാരം

എം.ഐ സഭ കോർപറേറ്റ് സ്കൂൾ മാനേജർ എം.പി അബ്ദുൽ കരിം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കെ. ഹാജറ,വൊക്കേഷൻ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സി കെ അബ്ദുൽ വഹാബ്, പി.ടി.എ പ്രസിഡണ്ട് കെ.ടി യൂനുസ് , സ്റ്റാഫ് സെക്രട്ടറി പി.എം മുസ്തഫ , ടി.എ മുഹമ്മദ് ഫാറൂഖ്,സ്കൂൾ ലീഡർ ഷാദിയ ഖാലിദ് എന്നിവർ ആശംസകൾ നേർന്നു.കലോത്സവം

കൺവീനർ എം.എം അക്ബർ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ ഷനൂദ് നന്ദിയും പറഞ്ഞു.