വടകര: ചോറോട് എരപുരം മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പെൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ പഞ്ചായത്ത് പ്രസിഡന്റ് പി പി.ചന്ദ്രശേഖരനു നിവേദനം സമർപ്പിച്ചു. തീരദേശമായ മുട്ടുങ്ങലിലെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ചികിത്സാ
ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയിലും മാങ്ങാട്ട് പാറയിലും പോകേണ്ട അവസ്ഥയാണ്. ജീവിത പ്രയാസം നേരിടുന്ന മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർക് മുട്ടുങ്ങൽ ഹെൽത്ത് സെന്ററിൽ ഡോക്ടർ സേവനം ലഭ്യമാവുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും. ആരോഗ്യകേന്ദ്രം പണിതിട്ട്
വർഷങ്ങളായിട്ടും ഡോക്ടരുടെ സേവനം ലഭ്യമാക്കാൻ സാധിക്കാത്തത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.കെ. ജലീൽ, സെക്രട്ടറി സിദ്ധീഖ് പള്ളിത്താഴ, ആസിഫ് ചോറോട്, ശഹീം മീത്തലങ്ങാടി, അഫ്രീദ് ചോറോട് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.