നാദാപുരം: ഭര്‍തൃവീട്ടില്‍ വെച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെക്യാട് അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹയാണ് (18) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. പൊയിലൂരിലെ ഭര്‍തൃവീട്ടിലായിരുന്നു യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
പരേതനായ അശോകന്റെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്. സഹോദരങ്ങള്‍: രാഹുല്‍, അന്‍സി.