കൊയിലാണ്ടി: ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ആന്റിബയോടിക് റസിസ്റ്റന്‍സ് ബാക്ടീരിയക്കെതിരെയുള്ള ജനകീയ ബോധവല്‍ക്കരണത്തിന് പഞ്ചായത്ത് വാര്‍ഡ് തലം മുതല്‍ സര്‍ക്കാര്‍ ശാസ്ത്രീയ മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് കൊയിലാണ്ടി ഏരിയാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും സര്‍ക്കാറിന്റെ ആന്റിബയോടിക് പോളിസി കാര്യക്ഷമമായി കൊണ്ടുപോകുന്നുണ്ടെങ്കിലും പൊതുജനത്തിന്ന് ഇവയുടെ അപകടം തിരിച്ചറിയാന്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവത്ക്കരണം
വേണ്ടതുണ്ടെന്ന് കണ്വെന്ഷന് അഭിപ്രായപ്പെട്ടു. കേരളത്തിലുടനീളം കുടുംബശ്രീ തലത്തിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായും ബോധവല്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് മുന്‍കൈ എടുക്കുമെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ കണ്വെന്ഷന് സംസ്ഥാന സിക്രട്ടറി നവീന്‍ലാല്‍ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു. രാഖില ടി.വി അധ്യക്ഷത വഹിച്ചു. അരുണ്‍രാജ്
എ.കെ.സ്വാഗതം പറഞ്ഞു. മഹമൂദ് മൂടാടി, എം ജിജീഷ്, ഷഫീഖ്. ടി.വി.കൊല്ലം, റനീഷ് എ.കെ, ശ്രീമണി പി, രവി കെ.നവരാഗ് എന്നിവര്‍ സംസാരിച്ചു.