വടകര: പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ ലിസി മുരളീധരൻ്റെ നേതൃത്വത്തിൽ വടകരയിൽ പ്രവർത്തിച്ചു വരുന്ന നാട്യകലാക്ഷേത്രത്തിൽ ജനകീയ പങ്കാളിത്തത്തോടെ അരങ്ങിലേക്ക് എന്ന പേരിൽ സൗജന്യ നൃത്തപരിശീലനം നൽകുന്നു. വടകര നഗരസഭയിലെ ഓരോ വാർഡുകളിലെയും ശാസ്ത്രീയ നൃത്തത്തിൽ
അഭിരുചിയുള്ള പാവപ്പെട്ട കുട്ടികൾക്കായി മൂന്ന് വർഷത്തെ സൗജന്യ നൃത്ത പരിശീലനമാണ് നൽകുക. 10 വയസിന് മുകളിലുള്ള പെൺകുട്ടികൾക്ക് വടകര നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ ശുപാർശ പ്രകാരം അപേക്ഷിക്കാം. വിജയദശമി ദിനത്തിൽ ഭരതനാട്യം,
മോഹിനിയാട്ടം, കുച്ചുപ്പുടി പുതിയ ബാച്ചുകളും ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447204266, 9946633184.