വേളം: സര്‍വീസ് പെന്‍ഷന്‍കാരുടെ തടത്തുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് കെഎസ്എസ്പി അസോസിയേഷന് വേളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള, പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി.വിനോദന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രദ്യുമ്നന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു, ബി.കെ. സത്യനാഥന്, മഠത്തില്‍ ശ്രീധരന്, പി.പി.അശോകന്, കുന്നോത്ത് അഹമ്മദ് ഹാജി, ടി.എം.മൂസ, എന്‍.വി.അബ്ദുല്ല, വി.അബ്ദുറഹിമാന്, തായന ബാലാമണി, വി.പി.സര്‍വോത്തമന്‍, പി.പി.കുമാരന്, പി.സത്യന്, എന്‍.എം.മുഹമ്മദ് വി.പി.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: കെ.ടി.ജയചന്ദ്രന് (പ്രസിഡണ്ട്), പി.പി.അശോകന്, ടി സുലോചന (വൈസ്.പ്രസിഡന്റുമാര്‍), കെ.എ.അശ്റഫ് (സെക്രട്ടറി), എന്‍.കെ.ഹരിദാസന്, പി.കെ.ഹമീദ് (ജോ. സെക്രട്ടറിമാര്‍), എന്‍.എം.മുഹമ്മദ് (ട്രഷറര്‍), തായന ബാലാമണി (വനിതാ
ഫോറം കണ്‍വീനര്‍),വി.വി.സുഹറ (വനിതാ ഫോറം ജോയിന്റ് കണ്‍വീനര്‍).