നാദാപുരം: ഇരിങ്ങണ്ണൂര്‍ പോസ്റ്റോഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബസ് സ്റ്റോപ്പിനു മുന്‍വശത്തുള്ള കോര്‍ണര്‍ സ്റ്റോര്‍ കെട്ടിടത്തില്‍ വടകര പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ മീതു എം ഉദ്ഘാടനം ചെയ്തു. സ്മിത കെ.ടി, സുനിത.കെ, രമ്യ ടി.കെ, ലെഫ്നത്ത് പി, സിന്ധു എന്‍, നന്ദകുമാര്‍ എന്‍ പി, അനിഷ് ചാമയില്‍ എന്നിവര്‍ സംസാരിച്ചു.