പുറമേരി: ഇന്നലെ തെരുവ് നായയുടെ അക്രമത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയ പുറമേരിയിൽ തെരുവ് നായകൾക്ക് പേ വിഷബാധക്കെതിരെയുള്ള വാക്സിൻ നൽകി തുടങ്ങി. ഇന്നലെ ഉണ്ടായ സംഭവത്തെ തുടർന്ന് വിഷയത്തിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി ഇടപെടുകയായിരുന്നു. പുറമേരി മൃഗാശുപത്രിയിലെ ഡോ: നീരജ യുടെ
നേതൃത്വത്തിൽ പുറമേരി ടൗണിലും കെ.വി.എൽ.പി സ്കൂൾ പരിസരത്തുമുള്ള തെരുവ് നായകൾക്ക് വാക്സിൻ നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ കെ.എം വിജിഷ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സുനിൽ (43) രാജൻ(58)
നാരായണൻ (38) ആദിത്ത് (09) അതിഥി തൊഴിലാളി അബൽ ഹുസൈൻ (63) എന്നിവർക്കാണ് നായയുടെ പരാക്രമത്തിൽ ഇന്നലെ പരുക്ക് പറ്റിയത്. നാദാപുരം തണ്ണീർപന്തൽ എന്നിവിടങ്ങളിൽ നിന്നും ചിലർക്ക് ഇന്നലെ തെരുവ് പട്ടിയുടെ കടിയേറ്റിട്ടുണ്ട്.