കുന്നുമ്മൽ: സാമുഹ്യസുരക്ഷ പെൻഷൻ 5000 രൂപയാക്കുക, പെൻ തുകമാസാമാസം വിതരണം നടത്തുക, വയോമിത്രം പദ്ധതി നടപ്പാകുക, വയോജന വകുപ്പ് രൂപികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫോറം കുന്നുമ്മൽ
പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി. രാജഗോപാലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. വി.പി. നാണു അധ്യക്ഷത വഹിച്ചു. കെ.കെ. രാഘവൻ, ഇ.സി. ബാലൻ, കെ. ദാമോരൻ സി. ഗംഗാധരൻ, കുറ്റിയിൽ കൃഷ്ണൻ , രാജൻ വട്ടോളി എൻ.കെ. പൊക്കൻ, കുനിയിൽ വിജയൻ, ശങ്കരൻ, എന്നിവർ പ്രസംഗിച്ചു.