വടകര: നാഷണല്‍ ഹൈവേയില്‍ കുഴികള്‍ കാരണം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിട്ടും നടപടിയില്ലാത്തതില്‍ എസ്ഡിപിഐ പ്രതിഷേധം. റോഡിലെ കുഴികള്‍ നികത്താന്‍ തയ്യാറാവാത്ത വാഗാഡ് കമ്പനിയുടെയും അധികാരികളുടെയും നിലപാടിനെതിരെ എസ്ഡിപിഐ അടക്കാ തെരുവത്ത് ഹൈവേയില്‍ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം താല്കാലികമായി റോഡ് നന്നാക്കുന്നത് വരെ സമരം തുടര്‍ന്നു. കുഴിയിലെ ചെളിയില്‍ ഇരുന്നും പ്രതിഷേധമുണ്ടായി.
പൂര്‍ണമായ രീതിയില്‍ കുഴികള്‍ നികത്തിയില്ലങ്കില്‍ സമരം തുടരുമെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.
മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് കെ.വി.പി.ഷാജഹാന്, സെക്രട്ടറി നിസാം പുത്തൂര്‍, ഉനൈസ് ഒഞ്ചിയം, സവാദ് വടകര, റഹീസ് പി സി, ഫൈസല്‍ വള്ളിക്കാട്, യഹ്യ മാങ്ങാട്ട് പാറ, ഹാഷിദ്, സാജിദ് കെ വി പി എന്നിവര്‍ നേതൃത്വം നല്കി.