ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയാണ് ഈ പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ അറിവില്ലാത്ത കുറച്ചുകൂടി മുതിർന്ന ആളുകളെ സാക്ഷരതാ പ്രേരക്മാരും, തൊഴിലുറപ്പ് മേറ്റുമാരും, എൻഎസ്എസ് വളണ്ടിയറും, കുടുംബശ്രീ വളണ്ടിയർമാരും ചേർന്ന് കണ്ടെത്തിയ ആളുകൾക്ക് അത് സംബന്ധിച്ച് വാട്സപ്പ് ഉൾപ്പടെ പ്രധാനപ്പെട്ട സാമൂഹിക മാധ്യമങ്ങൾ സംബന്ധിച്ച് പരിചയപ്പെടുത്തിക്കൊടുക്കുക. ആ പരിചയപ്പെടുത്തലിലൂടെ
ഡിജിറ്റലുമായി ബന്ധപ്പെട്ട് അവർക്ക് അറിവ് നൽകുക എന്നതാണ് ഈ പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത് . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ മഠത്തിൽ അധ്യക്ഷനായ ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല സ്വാഗതം പറഞ്ഞു. ഡിജിറ്റൽ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പി റെജുലാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
റഹീസാനൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാരദാവത്സൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, യു എം സുരേന്ദ്രൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു പഞ്ചായത്ത് ലൈബ്രേറിയൻ പ്രേമൻ നന്ദി പറഞ്ഞു.