വടകര: തിങ്കളാഴ്ച സന്ധ്യയോടെ പൊടുന്നനെ പെയ്ത കനത്ത മഴ വടകര ദേശീയപാതയില്‍ ഗതാഗത തടസം സൃഷ്ടിച്ചു. റോഡ് പണി
നടക്കുന്ന ലിങ്ക് റോഡ് കവാടത്തിനു സമീപം വെള്ളം കയറി. അടക്കാത്തെരു ഭാഗത്ത് നിന്നു റോഡിലൂടെ ഒഴുകിയെത്തിയ വെള്ളം നാശം വിതച്ചു. പാര്‍ക്കോ ജ്വല്ലറിയുടെയും യാറാ വെഡ്ഡിംഗ് സെന്ററിന്റെയും ബേസ്മെന്റുകളുല് വെള്ളം കയറി ജനറേറ്റര്‍ തകരാറിലായി.
മഴ വെള്ളത്തിന് ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ സര്‍വീസ് റോഡിലൂടെയും സമീപത്തുകൂടേയും പരന്നൊഴുകി. ഇതുകാരണം വാഹനങ്ങള്‍ക്കു തടസം നേരിട്ടു. മണിക്കൂറുകളാണ് വടകര ഹൈവേയില്‍ ഗതാഗതം താറുമാറായത്.
സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ വാഹനങ്ങള്‍ക്കു സുഗമമായി പോകാമായിരുന്നു.