നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. നിലവില്‍ ഏഴു പേരും ഗള്‍ഫിലാണ്.
ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണകോടതി വെറുതെ വിട്ട എട്ടു പേര് കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധിച്ചത്. എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരും വിദേശത്താണ്. മൂന്നാം പ്രതി അസ്ലം സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഏഴുപേരെയും നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഈ മാസം 15 ന് ഇവരെ കോടതിയില്‍ ഹാജരാക്കണം.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതികരിച്ചു. പക്ഷേ ഒക്ടോബര്‍ 15 ന് കോടതില്‍ ഹാജരായി നടപടി കൈക്കൊള്ളാതെ പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാകില്ല.
2015 ജനുവരി 22 നായിരുന്നു വെള്ളൂരില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ പതിനേഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരെ വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.