വടകര: ചോറോട് പഞ്ചായത്തിലെ കൈനാട്ടി-മീത്തലങ്ങാടി ബീച്ച് റോഡ് ഉടന്‍ റീടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് ചോറോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീല്‍ വൈക്കിലശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത് കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് പള്ളിത്താഴ, സജീര്‍ വള്ളിക്കാട്, ബഷീര്‍ കെ കെ, സഫീര്‍ വി പി, ശഹീം മീത്തലങ്ങാടി, ആസിഫ് ചോറോട്, നസീമ മീത്തലങ്ങാടി എന്നിവര്‍ നേതൃത്വം നല്കി.
ഹൈവേ വികസനത്തിന്റെ ഭാഗമായാണ് ഈ റോഡ് വെട്ടി പൊളിച്ചിരിക്കുന്നത്. ഇതോടെ തീരദേശത്ത് എത്തിപ്പെടേണ്ടവര്‍ കഷ്ടപ്പെടുകയാണ്. എത്രയും വേഗം റോഡ് പൂര്‍വസ്ഥിതിയിലാക്കി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.