വടകര: നഗരസഭയിലെ 44ാം വാര്‍ഡായ കൊയിലാണ്ടി വളപ്പില്‍ പുറങ്കര ഭാഗത്ത് കടല്‍ഭിത്തി നിര്‍മാണാവശ്യത്തിന് വേണ്ട നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്ന് എസ്ഡിപിഐ. കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമാകുന്ന സമയങ്ങളില്‍ ജീവിതവും ജീവനും വഴിമുട്ടിയ അവസ്ഥയാണ് ഇവിടത്തുകാരുടേത്. വര്‍ഷങ്ങളായി ഇതാണ് അവസ്ഥ. പല തവണ അധികാരികള്‍ക്ക് മുന്നില്‍ പരാതി നല്‍കുകയും പിന്നാലെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതല്ലാതെ നടപടി മാത്രമില്ല. വരുന്ന കാലവര്‍ഷവും എങ്ങിനെ കഴിച്ചുകൂട്ടുമെന്ന പരിഭ്രാന്തി ഇവിടുത്തുകാര്‍ക്കുണ്ട്. അതുകൊണ്ട് കടല്‍ഭിത്തി നിര്‍മാണത്തിനാവശ്യമായ നടപടി ഉടന്‍ കൈകൊള്ളണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടിക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പു നല്കി.
ബ്രാഞ്ച് പ്രസിഡന്റ് കെ.പി.മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. റഹീം.എം, നസീര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇ.വി. ഇസ്മായില്‍ സ്വാഗതവും കെ.പി.മുഹമ്മദ് റാജിസ് നന്ദിയും പറഞ്ഞു.