വടകര: ആടിനെ മേയ്ക്കാന്‍ കാനന ചോലയില്‍ ഞാനും പോരട്ടെ എന്ന ചന്ദ്രികയുടെ ചോദ്യത്തിന് പാടെ മറന്നൊന്നും ചെയ്തു കൂടാ എന്ന് സ്നേഹത്തോടെ വിലക്കുകയാണ് മുന്‍ തലമുറ ചെയ്തതെങ്കില്‍ ഇന്ന് സ്ഥിതി മാറിയെന്ന് പ്രശസ്ത ഗാന രചയിതാവ് ഇ.വി.വത്സന് അഭിപ്രായപ്പെട്ടു. സ്നേഹത്തെ ചൂഷണം ചെയ്യുന്നവരാണ് ഇപ്പോഴത്തേതെന്നും കാമുകീകാമുകന്മാര് വഞ്ചിക്കപ്പെടുകയാണെന്നും ഇ.വി.വത്സന് പറഞ്ഞു.
ബിഇഎം എച്ച്എസ്എസ് കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. റൊണാള്‍ഡ് വിന്‍സെന്റ്, മഹിജ കുമാരി സി.എസ്, എഡ്വേര്‍ഡ് പ്രശാന്ത്, അഭിഷേക്.കെ, ഹീര, സജില വിനോദ്, ഷൈനി ലാസര്‍ എന്നിവര്‍ സംസാരിച്ചു.