വടകര: ആനുകുല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഐസി എജന്റുമാര്‍ സമരത്തില്‍. എജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വടകര ബ്രാഞ്ച് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. കരുണാകരന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അശോകന് തുണേരി അധ്യക്ഷത വഹിച്ചു. കെ. കണ്ണന്, രവി മുണ്ടോളി, സാവിത്രി സുകുമാരന്‍, സുകുമാരന്‍ പുറന്തോടത്ത്, ജിസേഷ് എന്നിവര്‍ പ്രസംഗിച്ചു.