നാദാപുരം: സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് നാലു വര്‍ഷത്തിലേറെ പൂഴ്ത്തിവെച്ചത് പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ അറിഞ്ഞിട്ടും പിണറായിയുടെ മൗനമാണ് പ്രശ്നം സങ്കീര്ണമാക്കിയതെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.
നാദാപുരം ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് ‘സാഹസ് ക്യാമ്പ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ.സുജാത അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയടത്ത് മുഖ്യപ്രഭാഷണം നടത്തി. കാവില്‍ പി മാധവന്, അഡ്വ പ്രമോദ് കക്കട്ടില്‍, മോഹനന് പാറക്കടവ്, സന്ധ്യ കരണ്ടോട്, വി കെ ബാലാമണി, കെ സുമിത, അനില കൊക്കണീന്റവിട എന്നിവര്‍ സംസാരിച്ചു. മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി കെ.സുമിത ചുമതലയേറ്റു.