വടകര: സി.പി.ഐ വടകര മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ദ്വാരക ഓഡിറ്റോറിയത്തിൽ ത്തിൽ വച്ച് നടന്നു. സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ്കാർ മുന്നിൽ ഉണ്ടാകും. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ സംഘ പരിവാർ ശക്തികൾക്ക്
സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് ഇടതുപക്ഷ ഉൾപെടെയുള്ള ജനാധിപത്യ മതനിരപേക്ഷ ചേരിയുടെ ഐക്യത്തിന്റ അടിസ്ഥാനത്തിലാണ്. ഇന്ത്യ മുന്നണി പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ദേശീയ അടിസ്ഥാനത്തിൽ രാഷ്ടീയ ബദലായി
ശക്തമായി ഉയർന്ന് വരണം. ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ കെ ബാലൻ പറഞ്ഞു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. എൻ ശ്രീകുമാർ , പി സുരേഷ് ബാബു, ആർ സത്യൻ, ഇ രാധാകൃഷൻ എന്നിവർ പ്രസംഗിച്ചു.