ചെറുവണ്ണൂർ: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയും, കിസാൻ സഭ നേതാവുമായിരുന്ന ഐ.വിശശാങ്കൻ്റെ ആറാം ചരമവാർഷിക ദിനം അഖിലേന്ത്യ കിസാൻ സഭ ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ആവള മഠത്തിൽ മുക്കിൽ ചേർന്ന അനുസ്മരണ യോഗം കിസാൻ സഭ ജില്ലാ
പ്രസിഡണ്ട് കെ.നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.ഇ.ബാലക്കുറുപ്പിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ കൊയിലോത്ത് ഗംഗാധരൻ, ശാലാ നിലയം ബാലകൃഷ്ണൻ, എ.ടി.സുരേഷ് ബാബു,ഇബ്രായി എന്നിവർ സംസാരിച്ചു. കെ.കെ.ഹമീദ് സ്വാഗതം പറഞ്ഞു.