തിരുവനന്തപുരം: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനകൾ എന്ന് രമേശ് ചെന്നിത്തല . ഇത് ബിജെപിയുടെ തകർച്ചയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഉടനെ വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ബിജെപി
സഖ്യം തകർന്നടിയും . മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടി ഉണ്ടാകും . രാഹുൽ ഗാന്ധിയുടെ ജനപ്രീതി ദിനംപ്രതി കൂടി വരുന്നത് മോദി സർക്കാരിനെ ജനം തള്ളിക്കളയുന്നതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഇനി വരാനിരിക്കുന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.