കുറ്റ്യാടി: ആർ.ജെ.ഡി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ജെ.പി ഡോ: ലോഹ്യ ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 11 ന് കോഴിക്കോട് വെച്ച് നടത്തുന്ന ‘വർഗ്ഗീയതയ്ക്കെതിരെ ജനമുന്നേറ്റം’ പരിപാടിയിൽ 250 പ്രവർത്തകരെ പങ്കെടുപ്പിച്ച്
വിജയിപ്പിക്കുവാൻ രാഷ്ട്രീയ ജനതാദൾ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് വി.പി. വാസു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിരാമൻ , ആയാടത്തിൽ രവീന്ദ്രൻ , വിനോദ് ചെറിയത്ത് , നീലിയോട്ട്
നാണു , കെ. നാരായണൻ , കൊടക്കലാണ്ടി കൃഷ്ണൻ , എ.പി. അമർനാഥ് , പി. ബാലകൃഷ്ണൻ , പി.കെ. ബാലൻ , ടി.യം പുഷ്പ എന്നിവർ സംസാരിച്ചു.