ചോമ്പാല്‍: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിച്ച് മുക്കാളി റെയില്‍വേ സ്റ്റേഷന് അടച്ചു പൂട്ടുവാനുള്ള നിലപാട് പുനഃപരിശോധിക്കണമേന്ന് സിപിഎം ചോമ്പാല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. പി.പി ശ്രീധരന്, ബിന്ദു ജെയ്സന്, വി.പി.സനില്‍, പി.ശ്രിധരന്‍, ആര്.ഗോപലന്, എന്‍.ബാലകൃഷണന്, ടി.എന്‍.പങ്കജക്ഷി, പി.രാജന് എന്നിവര്‍ സംസാരിച്ചു. സുജിത്ത് പുതിയോട്ടില്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.