മാഹി: ദക്ഷിണ ഭാരതത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മാഹി ബസിലിക്കയില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍
ആഘോഷം കൊടിയേറി.
ബസിലിക്കയായി ഉയര്‍ത്തിയ ശേഷമുള്ള അമ്മ ത്രേസ്യയുടെ ആദ്യ തിരുനാള്‍ ആഘോഷത്തിന് തീര്‍ഥാടക പ്രവാഹം തുടങ്ങിയിരിക്കുകയാണ്.
ഇന്നു രാവിലെ 11.30 ന് കൊടിയേറ്റം നടന്നതോടെ 18 നാള് നീണ്ടുനില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് ആരംഭമായി.
തിങ്ങിക്കൂടിയ തീര്‍ഥാടകരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥനാ ചടങ്ങുകളോടെ കോഴിക്കോട് രൂപത വികാരി ജനറല്‍ റവ.മോണ്‍.ജെന്സന് പുത്തന്‍വീട്ടിലിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റകര്‍മം നടന്നു. തുടര്‍ന്ന് 12 ന് അള്‍ത്താരയില്‍ സൂക്ഷിച്ച വിശുദ്ധയുടെ തിരുസ്വരൂപം വികാരി പൊതു വണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചു. തിരുനാള്‍ വിളിച്ചറിയിച്ച് കതിനാ വെടികള്‍ മുഴങ്ങിയതിനു പിന്നാലെ തിരുസ്വരൂപത്തില്‍ പൂമാലകള്‍ അര്‍പിക്കാനും മെഴുകുതിരി തെളിക്കാനും
സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികള്‍ മുന്നോട്ടെത്തി.
മാഹി എംഎല്‍എ രമേശ് പറമ്പത്ത്, പുതുച്ചേരി മുന്‍ അഭ്യന്തര മന്ത്രി ഇ.വത്സരാജ് എന്നിവര്‍ തിരുസ്വരൂപ പ്രതിഷ്ഠ നടന്ന ഉടനെ പൂമാലചാര്‍ത്തി വണങ്ങി. കൊടിയേറ്റ കര്‍മത്തിന് ആഘോഷക്കമ്മിറ്റിയുടെയും പാരിഷ് കൗണ്‍സിലിന്റെയും ഭാരവാഹികള്‍ നേതൃത്വം നല്കി. ഒക്ടോബര്‍ 22 വരെ മാഹിയും പരിസരവും തിരുനാള്‍ മഹോത്സവ ലഹരിയിലമരും.