വടകര: തണല്‍ വടകരയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ എക്സിബിഷന് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന എക്സിബിഷന് പതിനായിരത്തിലധികം പേര് കണ്ടു.
വടകര മേഖലയില്‍ ഇനിയൊരു വൃക്കരോഗി ഉണ്ടാവരുതെന്ന ദൃഢനിശ്ചയത്തോടെ തണല്‍ ഒരുക്കിയ പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായെന്നാണ് കണ്ടവരുടെ അഭിപ്രായവും പൊതുവിലയിരത്തുലും.
സമാപന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൃക്ക രോഗ, കാന്‍സര്‍ രോഗ ബോധവല്കരണ ക്യാമ്പയിന് പ്രഖ്യാപനം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. ടി.ഐ.നാസര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി.പ്രജിത കെ.ടി.സിന്ധു എന്നിവര്‍ പ്രസംഗിച്ചു. എന്‍.ആര്.നൗഷാദ് സ്വാഗതവും വി.കെ.അസീസ് നന്ദിയും പറഞ്ഞു