നാദാപുരം: മേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇനി ഒരു കുടക്കീഴില്. ഇ.കെ.വിജയന് എംഎല്‍എ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഐക്യം രൂപപ്പെട്ടത്. പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മകള്‍ പിരിച്ചു വിട്ട് നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയന് എന്ന പേരില്‍ അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു.
സി.രാഗേഷ് ചെയര്‍മാനും മുഹമ്മദലി തിനൂര് കണ്‍വീനറുമായ കൂട്ടായ്മയില്‍ എം.കെ.അഷ്റഫ്, ജമാല്‍ കല്ലാച്ചി, ഇസ്മായില്‍ വാണിമേല്‍, ടി.വി.മമ്മു, വത്സരാജ് മണലാട്ട്, ബഷീര്‍ എടച്ചേരി, ശ്രീജിത്ത് വളയം എന്നിവര്‍ അംഗങ്ങളാണ്.
ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തി ഡിസംബര്‍ അവസാനം പുതിയ കമ്മിറ്റി നിലവില്‍ വരും. യോഗം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് എം.സി.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കല്ലാച്ചി അധ്യക്ഷത വഹിച്ചു.