കോഴിക്കോട്: പി.വി.അന്‍വറിന്റെ പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്ന് സൂചന.
ഞായറാഴ്ച മഞ്ചേരിയിലാണ് പാര്‍ട്ടി പ്രഖ്യാപനം. മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് അന്‍വര്‍ പറയുന്നത്.
സിപിഎമ്മിനോട് ഇടഞ്ഞ പി.വി.അന്‍വര്‍ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനയും പുറത്തുവന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് ഇതാണ് നീക്കമെന്ന് വ്യക്തമായത്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നുമാണ് വിവരം. ഇതിലൂടെ ഇന്ത്യമുന്നണിയില്‍ പ്രവേശിക്കാനും അന്‍വറിനു കഴിയും. എന്നാല്‍ ഡിഎംകെ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ദ്രാവിഡ മുന്നേറ്റ കഴകമെന്ന ഡിഎംകെയെ അനുസ്മരിക്കും വിധമാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ പുതിയ പാര്‍ട്ടി വരുന്നത്.
അന്‍വറിന്റെ നീക്കം ഡിഎംകെ മുന്നണിയില്‍ ചേരാനാണെന്ന് സഹപ്രവര്ത്തകന് ഇ.എ.സുകു വെളിപ്പെടുത്തി. കേരളത്തിലെ
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാന്‍ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമാണെന്നും ഇ.എ.സുകു കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ.സ്റ്റാലിന് നേതൃത്വം നല്കുന്ന ഡിഎംകെയുമായുള്ള അന്‍വറിന്റെ ബാന്ധവം ഇനിയുള്ള നാളുകളില്‍ ചൂട് പിടിച്ച ചര്‍ച്ചക്ക് വഴിയൊരുക്കും. വളരെ വേഗത്തിലാണ് കാര്യങ്ങളുമായി അന്‍വര്‍ മുന്നോട്ട് പോകുന്നത്. പാര്‍ട്ടി രൂപീകരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ അടുത്ത ദിവസം
തന്നെ മാറ്റി പറയുകയായിരുന്നു. പിന്നാലെ പുതിയ പാര്‍ട്ടി നിലവില്‍ വരികയുമാണ്.