നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ ഹരിത സ്ഥാപനമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാലിന്യമുക്ത ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇ കെ വിജയന് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത ക്യാമ്പയിന്റെ തൂണേരി ബ്ലോക്ക് തല പരിപാടികളുടെ ഉദ്ഘാടനവം താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് എംഎല്‍എ
നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രി പരിസരത്ത് ജനകീയ ശുചീകരണം നടന്നു. ഒഴിഞ്ഞ സ്ഥലങ്ങളില്‍ ചെടികള്‍ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തി. വരും ദിവസങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് എംഎല്‍എ അറിയിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അധ്യക്ഷം വഹിച്ചു.
അടുത്തിടെ നടന്ന ബസ്സ് അപകടസമയത്ത് ജീവന് രക്ഷിക്കാന്‍ പ്രയത്നിച്ച ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, ജില്ലാ
പഞ്ചായത്ത് മെമ്പര്‍ സി വി ന്ജമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഇന്ദിര എന്നിവര്‍ സംസാരിച്ചു. ജോയിന്റ് ബി ഡി ഒ ജഗദീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര് പി കെ കുഞ്ഞിരാമന് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ. നവ്യ സ്വാഗതവും എച്ച് ഐ സുരേന് കല്ലേരി നന്ദിയും പറഞ്ഞു.