പയ്യോളി: കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് തുടങ്ങി. ഇതിൻറെ ഉദ്ഘാടനവും മെൻ്റൽ ഹെൽത്ത് ക്ലാസും ഡോ. ആർ രാഹുൽ നിർവ്വഹിച്ചു. പി.ടി.എ
പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഷൈമ. എം, സൗഹൃദ കോ – ഓർഡിനേറ്റർ സിനി ആർ.എസ്, ഗീത.എം. ടി എന്നിവർ സംസാരിച്ചു